Uncategorized

ശാന്തിഗിരി വാര്‍ഡ് എ.ഡി.എസ്. 15-ാം വാര്‍ഷികം ആഘോഷിച്ചു.

“Manju”
ശാന്തിഗിരി വാര്‍ഡ് എ.ഡി.എസ്. 15-ാം വാര്‍ഷികം ആഘോഷത്തില്‍ നിന്ന്.

ശാന്തിഗിരി (പോത്തന്‍കോട്) :മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ  ശാന്തിഗിരി വാര്‍ഡ് കുടുംബശ്രീ എ.ഡി.എസ്. പ്രവര്‍ത്തകരുടെ വാര്‍ഷിക സമ്മേളനം ഇന്ന് (4-03-2023 ശനി) ശാന്തിഗിരി ആശ്രമം കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളില്‍ രാവിലെ 10 മണിക്ക് നടന്നു. വാര്‍ഷിക സമ്മേളനം മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ ഉദ്ഘാടനം ചെയ്തു. .ഡി.എസ്. പ്രസിഡന്റ് ഇന്ദിര കുമാരി അദ്ധ്യക്ഷയായിരുന്ന യോഗത്തിന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.അനില്‍കുമാര്‍, ആര്‍. സഹീറത്ത് ബീവി, സുരേഷ് തുടങ്ങിയവരും വാര്‍ഡ് ജനപ്രതിനിധികളായ സുനിത, ഗീതാകുമാരി ചെയര്‍ പേഴ്സണ്‍ അനില, മുന്‍ പഞ്ചായത്ത് സെക്രട്ടറി എംപി.പ്രമോദ്., സി.ഡി.എസ്. വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു പിള്ള, സി.ഡി.എസ്. മെമ്പര്‍ ധന്യ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഡെയില്‍വ്യൂ കെയര്‍ പോയിന്റ് ട്രെയിനര്‍ വിഷ്ണു കെ.ബി. കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ക്ലാസ് നയിച്ചു. മികച്ച പ്രവര്‍ത്തനം നടത്തിയ രണ്ട് കുടുംബശ്രീ സി.ഡി.എസ്. പ്രതിനിധികളെയും, വയോജനങ്ങളെയും, ഹരിത കര്‍മ്മസേന പ്രവര്‍ത്തകരേയും‍, ബാലസഭ കുട്ടികളേയും, ഓക്സിലറി ഗ്രൂപ്പ് പ്രതിനിധികളേയും ചടങ്ങില്‍ ആദരിച്ചു. സി.ഡി.എസ്. മെമ്പര്‍ ഷീജാ ബീവി സ്വാഗതം ആശംസിച്ച യോഗത്തിന് സി.ഡി. എസ്. സെക്രട്ടറി ഇന്ദു കൃഷ്ണ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

Related Articles

Back to top button