InternationalLatest

ശരീരസൗന്ദര്യ മത്സരത്തില്‍ മലയാളിയ്ക്ക് ഒന്നാംസ്ഥാനം

“Manju”

അബൂദബി: ശരീരസൗന്ദര്യ മത്സരത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി മലപ്പുറം സ്വദേശി ഷാജഹാന്‍ മുസ്തഫ. ബോഡി ബില്‍ഡേഴ്‌സ് മത്സരത്തിലെ 65 കിലോ ഭാരമുള്ള മിസ്റ്റര്‍ യൂണിവേഴ്‌സ് വിഭാഗത്തിലാണ് ഷാജഹാന്റെ നേട്ടം.
ഇന്‍റര്‍നാഷനല്‍ ഫിറ്റ്‌നസ് ആന്‍ഡ് ബോഡി ബില്‍ഡിങ് (ഐ.എഫ്.ബി.ബി), അബൂദബി സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് എക്‌സ്‌പോയിലാണ് 18 പേരെ പിന്നിലാക്കി ഷാജഹാന്‍ ഒന്നാമനായത്.
സ്വര്‍ണ മെഡലും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. അബൂദബി അഡ്‌നെക്കില്‍ നടന്ന മത്സരത്തില്‍ 38 രാജ്യങ്ങളില്‍നിന്നുള്ളവര്‍ വിവിധ വിഭാഗങ്ങളില്‍ മാറ്റുരച്ചു. മുമ്ബ് അബൂദബിയില്‍ നടന്ന യു.എ.ഇ ഓപണ്‍ ബോഡി ബില്‍ഡിങ് ചാമ്ബ്യന്‍ഷിപ് 70 കിലോ ഭാരമുള്ള വിഭാഗത്തില്‍ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു.
15 വര്‍ഷമായി അബൂദബിയിലുള്ള ഷാജഹാന്‍ കായിക പരിശീലകനായാണ് ജോലി ചെയ്യുന്നത്. മലപ്പുറം താനൂര്‍ കാളാട് പന്താരന്‍റകത്ത് പരേതനായ മുസ്തഫയുടെയും ഖദീജയുടെ മകനാണ്. ഭാര്യ: ഹൈറുന്നിസ. മക്കള്‍: മെഹ്‌റ ഫാത്വിമി, മെഹ്ദിയ ഫാത്വിമ.

Related Articles

Back to top button