IndiaLatest

അൺലോക്ക്–3 മാർഗനിർദേശങ്ങൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും

“Manju”

ന്യൂഡൽഹി • രാജ്യത്തെ സ്കൂളുകൾ, കോളജുകൾ, കോച്ചിങ് സ്ഥാപനങ്ങൾ എന്നിവ ഓഗസ്റ്റ് 31 വരെ തുറക്കില്ല. രാത്രിയാത്രാ നിയന്ത്രണം നീക്കി. ഓഗസ്റ്റ് 5 മുതൽ ജിംനേഷ്യങ്ങൾക്കും യോഗാഇൻസ്റ്റിറ്റ്യൂട്ടുകൾക്കും തുറക്കാം. തിയറ്റർ, സ്വിമ്മിങ് പൂൾ, പാർക്ക്, ബാർ, ഓഡിറ്റോറിയം, അസംബ്ലി ഹാൾ എന്നിവയ്ക്ക് അനുമതിയില്ല. വന്ദേഭാരത് മിഷനിലേതൊഴികെ രാജ്യാന്തര വിമാനങ്ങളും മെട്രോ ട്രെയിനും ഉടനില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അൺലോക്ക്–3 മാർഗനിർദേശങ്ങൾക്ക് ഓഗസ്റ്റ് 1 മുതലാണു പ്രാബല്യം. സാമൂഹിക അകലവും മറ്റു മാർഗനിർദേശങ്ങളും പാലിച്ച് സ്വാതന്ത്ര്യദിനാഘോഷമാകാം. കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം ഓഗസ്റ്റ് 31 വരെ ലോക്ഡൗൺ തുടരും. ഇവിടെ അവശ്യ സർവീസുകൾ മാത്രം. കണ്ടെയ്ൻമെന്റ് സോണിനു പുറത്തുള്ള നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം.

ആളുകൾ കൂടുന്ന സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, കായിക, വിനോദ, സാംസ്കാരിക, മത പരിപാടികളൊന്നും പാടില്ല. മറ്റൊരു സംസ്ഥാനത്തേക്ക് ഉൾപ്പെടെ യാത്രയ്ക്കോ ചരക്കുനീക്കത്തിനോ നിയന്ത്രണമില്ല. ഇതിന് അനുമതിയോ ഇ–പെർമിറ്റോ വേണ്ട. 65 വയസ്സിനു മുകളിലുള്ളവർ, 10 വയസ്സിനു താഴെയുള്ളവർ, രോഗബാധിതർ, ഗർഭിണികൾ എന്നിവർ കഴിവതും വീട്ടിൽ കഴിയണം.

Related Articles

Back to top button