InternationalLatest

ഹ​ജ്ജ്​ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി

“Manju”

ശ്രീജ.എസ്

ജി​ദ്ദ: ഹ​ജ്ജി​നോ​ട​നു​ബ​ന്ധി​ച്ച്‌​ സൗ​ദി പോ​സ്​​റ്റ്​ പ്ര​ത്യേ​ക സ്​​റ്റാ​മ്പും പോ​സ്​​റ്റ്​ കാ​ര്‍​ഡും​ പു​റ​ത്തി​റ​ക്കി. ‘മു​സ്​​ലിം​ക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഞ​ങ്ങ​ളു​ടെ മു​ന്‍​ഗ​ണ​ന’​ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള​ സ്​​റ്റാ​മ്പ് സൗ​ദി പോ​സ്​​റ്റ്​ മേ​ധാ​വി എ​ന്‍​ജി. ആ​നി​ഫ്​ ബി​ന്‍ അ​ഹ്​​മ​ദാ​ണ്​​ പു​റ​ത്തി​റ​ക്കി​യ​ത്. സ്​​റ്റാ​മ്പ് മൂ​ന്ന്​ റി​യാ​ലിന്റേതും പോ​സ്​​റ്റ്​ കാ​ര്‍​ഡ്​ അ​ഞ്ചു​ റി​യാ​ലി​ന്റേതു​മാ​ണ്. ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​തു​വ​രെ 41ഒാ​ളം സ്​​റ്റാമ്പുക​ള്‍​ സൗ​ദി പോ​സ്​​റ്റ്​ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്

Related Articles

Back to top button