HealthLatest

നിങ്ങള്‍ക്കറിയുമോ ഓട്ടോമാറ്റനോഫോബിയ

“Manju”

ഫോബിയകളെ കുറിച്ച്‌ നമുക്കൊക്കെ അറിയാവുന്നതാണ്. എന്തിനോടെങ്കിലുമുള്ള ഭയത്തേയാണ് ഫോബിയ എന്ന വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്.

ഈ ഭൂമിയിലുള്ള പലതരം വസ്തുക്കളോടും പേടിയുള്ളവരുണ്ട്. പൂവിനെ പേടി, വെള്ളത്തെ പേടി, പ്രാണികളെ പേടി, സാഹചര്യങ്ങളെ പേടി, പ്രകൃതിയെ പേടി അങ്ങനെ ഫോബിയയയുടെ പട്ടിക നീണ്ടുനീണ്ടുപോകും. അടുത്തിടെ സമൂഹത്തില്‍ പുതിയൊരു ഫോബിയ വ്യാപകമാകുന്നുണ്ട്. ഓട്ടോമാറ്റനോഫോബിയ എന്നാണ് അതിന്റെ പേര്.

നമുക്കിടയില്‍ തന്നെയുള്ള പലര്‍ക്കും ഓട്ടോമാറ്റനോഫോബിയ ഉണ്ടെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്. ഇനി എന്താണ് ഈ അവസ്ഥ എന്നുകൂടി പറയാം. മനുഷ്യന്റെ രൂപസാദൃശ്യമുള്ള പാവകള്‍, റോബോട്ടുകള്‍ എന്നിവ കാണുമ്ബോള്‍ ഭയപ്പെടുന്ന അവസ്ഥയെയാണ് ഓട്ടോമാറ്റനോഫോബിയ എന്നു പറയുന്നത്. ഈ വസ്തുക്കള്‍ മുന്നിലേക്ക് വരുമ്ബോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. വിറയല്‍, കരച്ചില്‍, ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണവ.

ലോകത്ത് നിരവധിപേര്‍ ഓട്ടോമാറ്റനോഫോബിയ ബാധിതരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും, കൃത്യമായ ചികിത്സ സ്വീകരിച്ചു കഴിഞ്ഞാല്‍ രോഗത്തെ അകറ്റി നിറുത്താൻ കഴിയുമെന്നും ആരോഗ്യ വിദഗ്‌ദ്ധര്‍ പറയുന്നു. കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, ഹിപ്‌നോസിസ് തുടങ്ങിയ ചികിത്സാ മാര്‍ഗങ്ങളാണ് ഇതിനായി അവലംബിക്കുന്നത്.

 

Related Articles

Back to top button