IndiaLatest

ല​ഫ്​​റ്റ​ന​ന്‍​റ്​ ഗവര്‍ണറായി മനോജ്​ സിന്‍ഹ ചുമതലയേറ്റു

“Manju”

ശ്രീജ.എസ്

ശ്രീ​ന​ഗ​ര്‍: ജ​മ്മു-​ക​ശ്​​മീ​രിന്റെ ല​ഫ്​​റ്റ​ന​ന്‍​റ്​ ഗ​വ​ര്‍​ണ​റാ​യി മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി മ​നോ​ജ്​ സി​ന്‍​ഹ ചു​മ​ത​ല​യേ​റ്റു. രാ​ജ്​​ഭ​വ​നി​ല്‍ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ല്‍ ജ​മ്മു-​ക​ശ്​​മീ​ര്‍ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഗീ​ത മി​ത്ത​ല്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ആ​ഗ​സ്​​റ്റ്​ അ​ഞ്ച്​ ജ​മ്മു-​ക​ശ്​​മീ​രിന്റെ ച​രി​ത്ര​ത്തി​ലെ നി​ര്‍​ണാ​യ​ക ദി​ന​മാ​ണെ​ന്ന്​ സി​ന്‍​ഹ പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​​ദി​​യു​​ടെ വി​​ശ്വസ്ത​​നാ​​യ ജി.​​സി. മു​​ര്‍മു രാ​​ജി​​വെ​​ച്ച​​തി​​നെ തു​​ട​​ര്‍ന്നാ​​ണ് സി​​ന്‍ഹ​​യു​​ടെ നി​​യ​​മ​​നം. ​മു​ര്‍​മുവി നെ കം​പ്ട്രോ​ള​ര്‍ ആ​ന്‍​ഡ് ഓ​ഡി​റ്റ​ര്‍ ജ​ന​റ​ലായി നിയമിച്ചു​.

ഒന്നാം മോദി സര്‍ക്കാരില്‍ വാര്‍ത്താവിനിമയ, റെയില്‍വേ സഹമന്ത്രിയായിരുന്നു സിന്‍ഹ. യുപിയിലെ ഘാസിപ്പുരില്‍ നിന്നു 3 തവണ ലോക്സഭയിലേക്കു ജയിച്ചു. ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശമായ ശേഷം ലഫ്റ്റനന്റ് ഗവര്‍ണറാകുന്ന ആദ്യ രാഷ്ട്രീയക്കാരനാണു സിന്‍ഹ.

Related Articles

Back to top button