KeralaLatest

തൊഴിലുറപ്പ് ജോലി നിരീക്ഷിക്കുന്നതിന് ഡ്രോണ്‍

“Manju”

തൊഴിലുറപ്പ് ജോലി നിരീക്ഷിക്കുന്നതിന് ഡ്രോണ്‍ പറത്താൻ നിര്‍ദ്ദേശിച്ച്‌ കേന്ദ്രസര്‍ക്കാര്‍. തൊഴിലുറപ്പ് പദ്ധതിയില്‍ ദിവസേനയുള്ള നിരീക്ഷണത്തിനും ക്രമക്കേടും വീഴ്ചകളും തടയാനും ഡ്രോണ്‍ പറത്താൻ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. തെക്കൻ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട കേരള മടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പക്ഷേ ഈ പദ്ധതി ബാധകമാവില്ല എന്നാണ് വിലയിരുത്തല്‍.

നേരത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണ്‍ലൈൻ ഹാജര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തൊഴിലുറപ്പ് ജോലികള്‍ നിരീക്ഷിക്കുന്നതിന് ഡ്രോണ്‍ പറത്താൻ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ജോലിയുടെ ആരംഭത്തിലും ജോലി പുരോഗമിക്കുമ്പോഴും വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ ഡ്രോണ്‍ ശേഖരിക്കും. പൂര്‍ത്തീകരിച്ച ജോലികളുടെ പരിശോധനയും എത്രത്തോളം കാര്യക്ഷമവും ഫലപ്രദവുമാണ് തുടങ്ങിയ പരിശോധനകളും ഡ്രോണ്‍ ക്യാമറ വഴി നടത്തും.

കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് കുറവാണെന്നതിനാല്‍ ഡ്രോണ്‍ പറത്തേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ നിലവില്‍ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ കേരളം വളരെ മുൻപിലാണ് എന്നതും കേരളത്തില്‍ ഡ്രോണ്‍ പറത്തേണ്ട സാഹചര്യമില്ലെന്ന നിഗമനത്തില്‍ എത്തിച്ചു. നിലവില്‍ തൊഴിലുറപ്പ് ജോലി തുടങ്ങുമ്പോഴും തീരുമ്പോഴും ചിത്രമെടുത്ത് മൊബൈല്‍ ആപ്പില്‍ അയക്കുന്ന സംവിധാനം കേരളത്തില്‍ നിലവിലുണ്ട്.

Related Articles

Back to top button