KeralaLatestThiruvananthapuram

ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കോവിഡ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍ക്കും, ഒരു രോഗിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ചികിത്സയ്ക്കായെത്തിയ രോഗിയില്‍ നിന്നാണ് ഇദ്ദേഹത്തിന് കോവിഡ് പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. ഡോക്ടര്‍ ഇപ്പോള്‍ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണ്.‍‌

ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പെട്ട ജീവനക്കാരും മറ്റുള്ളവരും നിരീക്ഷണത്തില്‍ പോയി. കോവിഡ് സ്ഥിരീകരിക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയട്ടെ എന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡോക്ടര്‍ വീട്ടില്‍ തന്നെ കഴിയുന്നത്. നേരത്തേ ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മെഡിക്കല്‍കോളേജ് ഉള്‍പ്പടെ തലസ്ഥാനത്തെ നിരവധി ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
പ്രളയകാല മുന്നൊരുക്കങ്ങൾ :മലപ്പുറത്ത് എ ഡി എമ്മിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു

മലപ്പുറം: ജില്ലയിലെ പ്രളയകാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് എ.ഡി.എം എൻ.എം. മെഹറലിയുടെ നേതൃത്വത്തിൽ യോഗംചേർന്നു. 85,000 പ്രളയബാധിതർക്ക് താമസിക്കാൻകഴിയുന്ന 549 ക്യാമ്പുകൾ സജ്ജീകരിക്കാൻ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് നാലുതരത്തിലുള്ള ക്യാമ്പുകളാണ് തയ്യാറാക്കുന്നത്. പ്രളയത്തിൽ ഒറ്റപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അവശ്യരക്ഷാ ഉപകരണങ്ങളോടുകൂടി പോലീസ്, അഗ്‌നിരക്ഷാസേന, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെ നിയോഗിക്കും.

Related Articles

Check Also
Close
Back to top button