IndiaKeralaLatest

വായു മലിനീകരണം :സോണിയ ഗാന്ധി താമസം മാറ്റുന്നു

“Manju”

സിന്ധുമോൾ. ആർ

പനജി: ഡോക്‌ടര്‍മാരുടെ നിര്‍ദേശമനുസരിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി താല്‍ക്കാലിക താമസത്തിനായി ഗോവയിലെത്തി. അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം പരിഗണിച്ചാണ്‌ ഡല്‍ഹിയില്‍നിന്ന്‌ മാറി താമസിക്കാന്‍ ഡോക്‌ടര്‍മാര്‍ സോണിയയോട്‌ നിര്‍ദേശിച്ചത്‌.മകനും കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി എം.പിയും ഒപ്പമുണ്ട്‌. ഡല്‍ഹിയിലെ വായു മലിനീകരണം സോണിയയുടെ ആരോഗ്യസ്‌ഥിതിയെ ബാധിച്ചിട്ടുണ്ട്‌. ശ്വാസകോശ അണുബാധയുള്ളതിനാല്‍ കുറച്ച്‌ ദിവസത്തേക്ക്‌ ഗോവയിലേക്കോ ചെന്നൈയിലേക്കോ മാറിനില്‍ക്കാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ സ്‌ഥിരീകരിച്ചു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന്‌ ജൂലൈയ്‌ 30 ന്‌ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്‌റ്റില്‍ ആശുപത്രി വിട്ട ശേഷവും അവര്‍ ചികിത്സകള്‍ തുടരുകയാണ്‌.

Related Articles

Back to top button