IndiaInternational

നേപ്പാളിന് ഇന്ത്യ പിന്തുണ നൽകണമെന്ന് ശർമ്മ ഒലി

“Manju”

കാഠ്മണ്ഡു : ഇന്ത്യ- നേപ്പാൾ ബന്ധം കൂടുതൽ ദൃഢമാകുന്നു. ഇന്ത്യയുമായുള്ള തെറ്റിദ്ധാരണകൾ പരിഹരിച്ചതായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി പറഞ്ഞു. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഒലി ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചതായി വ്യക്തമാക്കിയത്.

ഇന്ത്യയുമായി തെറ്റിദ്ധാരണകൾ നിലനിന്നിരുന്നു. എന്നാൽ നിലവിൽ അതെല്ലാം പരിഹരിക്കപ്പെട്ടു. തെറ്റിദ്ധാരണകളിൽ കുടുങ്ങിക്കിടക്കാതെ ഭാവിയ്ക്കായി ഇരു രാജ്യങ്ങളും മുന്നോട്ട് പോകുകയാണ്. അയൽക്കാർ തമ്മിൽ സ്‌നേഹവും, പ്രശ്‌നങ്ങളും ഉണ്ടാകുമെന്നും ശർമ്മ ഒലി പറഞ്ഞു.

സൗഹൃദം ദൃഢമായ ഈ നിമിഷത്തിൽ ഒരു കാര്യം മാത്രമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടാനുള്ളത്. ഇന്ത്യയുടെ എല്ലാ പിന്തുണയും നേപ്പാളിന് ഉണ്ടാകണം. ഇതിനർഥം ഇന്ത്യയിൽ നിന്നും പിന്തുണ ലഭിച്ചില്ല എന്നല്ല. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിന് വാക്‌സിനും പ്രതിരോധ ഉപകരണങ്ങളും ആവശ്യമാണ്. എല്ലാ അയൽ രാജ്യങ്ങളും ഇതിനായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാക്‌സിനേഷനായി 2.1 മില്യൺ പ്രതിരോധ വാക്‌സിനാണ് ഇന്ത്യ നേപ്പാളിന് നൽകിയത്. പ്രതിരോധ സാമഗ്രികളും ലഭിച്ചു. രാജ്യത്തിന്റെ സഹായങ്ങൾക്ക് നന്ദിയുണ്ടെന്നും ഒലി പറഞ്ഞു.

Related Articles

Back to top button