IndiaLatest

രണ്ടായിരത്തിന്‍റെ നോട്ടുകള്‍ നിര്‍ത്തലാക്കണം; എം. പി.

“Manju”

ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകള്‍ ഘട്ടംഘട്ടമായി നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി രാജ്യസഭാംഗം സുശീല്‍ കുമാര്‍ മോദി. ഈ നോട്ടുകള്‍ മാറിയെടുക്കാന്‍ ആവശ്യമായ സമയം ജനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ശൂന്യവേളയിലായിരുന്നു ആവശ്യം.’2000 രൂപ നോട്ട് അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക് മൂന്ന് വര്‍ഷം മുന്‍പ് നിര്‍ത്തിയതാണ്. 2000 രൂപ നോട്ട് പൂഴ്‌ത്തി വെക്കുന്നതായും ഭീകര പ്രവര്‍ത്തനത്തിനും മയക്കുമരുന്ന് കടത്തിനും കള്ളപ്പണം കടത്തിനും ഉപയോഗിക്കുന്നതായും വിവരമുണ്ട്. യു.എസ്, ചൈന, ജര്‍മനി, ജപ്പാന്‍ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ 100ന് മുകളിലുള്ള കറന്‍സി ഇല്ല.1000 രൂപ നോട്ടുകള്‍ അവസാനിപ്പിച്ച സാഹചര്യത്തില്‍ 2000 രൂപ നോട്ടുകള്‍ തുടരുന്നതില്‍ യാതൊരു യുക്തിയുമില്ല. 2000 രൂപ നോട്ട് ഘട്ടം ഘട്ടമായി നിരോധിക്കുന്നതിനെ കുറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കണം. ആളുകള്‍ക്ക് ഈ നോട്ട് ചെറിയ സംഖ്യകളാക്കി മാറ്റുന്നതിന് രണ്ട് വര്‍ഷം സമയം നല്‍കണമെന്നും -എംപി ആവശ്യപ്പെട്ടു.

Related Articles

Back to top button