India

വാരാണസിയിൽ 400 കോടിയുടെ പദ്ധതികൾ

“Manju”

ന്യൂഡൽഹി : സ്വന്തം പാർലമെന്റ് മണ്ഡലമായ വാരാണസിയിൽ സന്ദർശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. 421.5 കോടിയുടെ 65 പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് അദ്ദേഹം വാരാണസിയിലെത്തുന്നത്. കൃത്യമായ തീയ്യതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി സ്വന്തം നിയോജക മണ്ഡലം സന്ദർശിക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചു.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെട്രോ കെമിക്കൽസ് എൻജിനീയറിംഗ് ആന്റ് ടെക്ക്‌നോളജി (സിഐപിഇടി) ഉൾപ്പെടെയുള്ള പദ്ധതികളാകും സന്ദർശനത്തിനിടെ അദ്ദേഹം ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാരാണസിയിലെത്തിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതും പുരോഗമിക്കുന്നതുമായ നിരവധി പദ്ധതികൾ അദ്ദേഹം പരിശോധിക്കുകയും ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തുകയും ചെയ്തിരുന്നു. 186 കോടി ചെലവിൽ നിർമ്മിക്കുന്ന അന്താരാഷ്ട്ര കൺവെൻഷൻ സെന്ററായ രുദ്രാക്ഷും അദ്ദേഹം സന്ദർശിച്ചു. ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന്റെ പ്രതീകമായാണ് രുദ്രാക്ഷ് നിർമ്മിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥർക്കുള്ള 12 നില കെട്ടിടം, കർക്കിയോ വ്യവസായ പ്രദേശത്തെ പച്ചക്കറി കയറ്റുമതിയ്ക്കായുള്ള പാക്ക് ഹൗസ്, മഹ്‌ഗോണിലെ ഐടിഐ, ഷൂട്ടിംഗ് റേഞ്ച്, സമ്പൂർണാനന്ദ് സ്‌പോർട്‌സ് സ്‌റ്റേഡിയത്തിലെ വികസന പ്രവർത്തനങ്ങൾ, മണികർണിക ഘട്ടിന് സമീപത്തുള്ള ആശ്രമത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉൾപ്പെടെയുള്ള പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് ഉടൻ നടത്തുമെന്ന് ഡിവിഷണൽ കമ്മീഷണർ ദീപക് അഗർവാൾ പറഞ്ഞു. 108.53 കോടിയുടെ ജലവിതരണ പദ്ധതി, ബേലൂപൂർ വാട്ടർ ട്രീറ്റമെന്റ് പ്ലാൻറിലെ രണ്ട് മെഗാവാട്ട് സൗരോർജ്ജ നിലയം ഉൾപ്പെടെയുള്ളവ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button