KeralaKozhikodeLatest

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച വടകര ഏറാമല സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കോഴിക്കോട് പനി ബാധിച്ച് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടകര ഏറാമല തട്ടോളിക്കരയിലെ എൽ.ജെ.ഡി പ്രവർത്തകനായിരുന്ന എൻ സി പുരുഷോത്തമൻ (63) (ഉത്തമൻ) നാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ജീപ്പ് ഡ്രൈവറായ ഇദ്ദേഹത്തെ രണ്ടു ദിവസം മുന്‍പാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നേരത്തെ പനി ബാധിച്ചതിനെ തുടര്‍ന്നു നാട്ടില്‍ ഡോക്ടറെ കാണിച്ചിരുന്നു. പനി മൂര്‍ഛിച്ചതോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കടുത്ത ന്യൂമോണിയ ആയി മാറിയത്തിന്റെ തുടര്‍ച്ചയായാണ് മരണം.തുടര്‍ന്നു കോവിഡ് പരിശോധന നടത്തിയതും പോസറ്റീവ് സ്ഥിരീകരിച്ചതും. ഏറാമല പഞ്ചായത്ത് 19 വാർഡ്‌ എൽ.ജെ. വാർഡ് കമ്മിറ്റി അംഗമായിരുന്നു. പ്രാഥമിക പരിശോധനയിൽ പോസിറ്റീവ് ആണ്. ഭാര്യ: ഗിരിജ, മക്കൾ: ഷിജിൽ,ഷിബിൻ, മരുമകൾ: സുമിത്ര

Related Articles

Back to top button