KeralaLatest

ജീവനിലെ വിഷാംശത്തെ കഴുകിവൃത്തിയാക്കലാണ് ശാന്തിഗിരിയിൽ ചെയ്യുന്നത് – സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി

“Manju”

 

പോത്തൻകോട് : ജീവനിലെ വിഷാംശത്തെ കഴുകി വൃത്തിയാക്കുന്ന കർമ്മമാണ് ശാന്തിഗിരിയിൽ നടക്കുന്നതെന്നും, സന്യാസിമാർ മുതൽ ഗൃഹസ്ഥാശ്രമിവരെ ശാന്തിഗിരി ആശ്രമത്തിൽ ചെയ്യുന്നത് ഓരോരുത്തരുടേയും ജീവനെ ശുദ്ധീകരിക്കലാണെന്നും ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി. ഗുരുവിൻെറ തീർത്ഥവും ഭസ്മവും കഴിച്ച് ജീവൻെറ കർമ്മദോഷം മാറ്റണമെന്നും, ശാപങ്ങൾ മാറുന്നതിനുള്ള പവിത്രമായ കർമ്മമാണ് ശാന്തിഗിരിയിൽ നടക്കുന്ന തെന്നും.സന്യാസത്തിന് ഒരു ഉപാധിയും ഇല്ലാതെ നടക്കുന്ന കർമ്മമാണ് ശാന്തിഗിരിയിൽ നടക്കുന്നത് ഇന്ന് (20-10-2023 വെള്ളിയാഴ്ച) ആശ്രമം സ്പിരിച്ച്വൽ സോൺ ഓഡിറ്റോറിയത്തിൽ നടന്ന സന്ന്യാസദീക്ഷാ വാർഷികത്തിന്റെ ഭാഗമായ ആറാംദിന സത്സംഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. പരസ്പര പൂരകമായ ജീവിതമാണ് ഗൃഹസ്ഥാശ്രമവും സന്ന്യാസവും, ജീവിതത്തിൽ നന്മവരണമെന്ന് ആത്യന്തികമായി അന്വേഷിക്കുമ്പോൾ ഉണ്ടാകുന്ന അതികഠിനമായ ത്യാഗവും,വേദനയും ആണ് സന്യാസം, സന്യാസിമാർ അഷ്ടരാഗങ്ങളെ പൂവിട്ട് ചെയ്യുന്നപ്രാർത്ഥനാ കർമ്മത്തിലൂടെ മാറ്റിയെടുക്കണം, അപ്പോൾ ഗുരു നമ്മുടെ വേദനകളെ ഏറ്റെടുക്കുന്നു. ശകാരങ്ങൾ പോലും, ഗുരുവിൻെറ നോട്ടം പോലും നന്മ ഉണ്ടാകന്ന കാര്യമാണ് .ആരേയും കുറ്റം പറയരുത്. സന്യാസം എന്ന പവിത്രമായ കർമ്മം ഗൃഹസ്ഥാശ്രമികളായ ഓരോരുത്തരും ആഗ്രഹിക്കണം സ്വാമി പറഞ്ഞു.

നവരാത്രി സങ്കൽപ്പത്തിൽ 39-ാമത് സന്യാസദീക്ഷ അഘോഷിക്കുന്ന വേളയിൽ പ്രാർത്ഥനാനിർഭരരായി തുടരണം. പ്രാർത്ഥനാസമയം ഉറങ്ങാൻ പാടില്ല.നടന്നു തന്നെ പ്രാർത്ഥിക്കണം.പ്രാർത്ഥനയുടെ രീതികൾ എങ്ങനെ? യാമപ്രാർത്ഥനയുടെ പ്രാധാന്യം എന്ത് ,തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സ്വാമി സംസാരിച്ചു. കർമ്മത്തിനാണ് പ്രാധാന്യം നൽകേണ്ടത്. മനുഷ്യർ ലാവണങ്ങളിൽ ആറാടിപ്പോകുമ്പോൾ പ്രാർത്ഥനയുടെ പ്രാധാന്യം വിസ്മരിക്കുന്നു.

ഗൃഹസ്ഥാശ്രമിയും,സന്യാസിയും പരസ്പരപൂരകങ്ങളാണ്. നിങ്ങളുടെ നയം നിങ്ങളെ രക്ഷിക്കണം. അസാധ്യമായതിനെ സാധ്യമാക്കുന്നതാണ് ഗുരു. രക്ഷകർത്താക്കൾ നിരന്തരം ഇടതടവില്ലാതെ പ്രാർത്ഥിക്കണം.

സത്സംഗത്തിൽ ഗുരുവുമായുള്ള അനുഭവങ്ങളുടെ പശ്ചാത്തലങ്ങൾ തിരുവനന്തപുരം റൂറൽ ഏരിയയിലെ പാലോട്ടുകോണം യൂണിറ്റിലെ ആർ.മോഹൻദാസ്, ആർ.സീമ എന്നിവർപങ്കുവെച്ചു.
ആശ്രമം അഡ്വൈസറികമ്മിറ്റി പേട്രൺ (ഹെൽത്ത് കെയർ)ഡോ.എസ്സ്.എസ്സ്.ഉണ്ണി സ്വാഗതം ആശംസിച്ച സത്സംഗത്തിന് മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ. പി..ഹേമലത കൃതജ്ഞത അർപ്പിച്ചു.

Related Articles

Back to top button