ErnakulamKeralaLatest

എടിഎമ്മുകളിൽ സാനിറ്റൈസർ കുപ്പി കാലി: 58 ബാങ്ക് ശാഖകൾക്കെതിരെ കേസ്

“Manju”

ആലുവ• എടിഎമ്മുകളിൽ സാനിറ്റൈസർ സൂക്ഷിക്കാത്തതിനു റൂറൽ ജില്ലയിൽ 58 ബാങ്ക് ശാഖകൾക്കെതിരെ പൊലീസ് കേസെടുത്തു. ഉറവിടം അറിയാത്ത രോഗികളിൽ പലരും എടിഎം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അതോടെ എടിഎമ്മുകളും രോഗവ്യാപനം ഉണ്ടാക്കുന്നതായി സംശയം ഉയർന്നു. തുടർന്നു റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ 34 സ്റ്റേഷൻ പരിധിയിലും പരിശോധന നടത്തി. പകർച്ചവ്യാധി നിരോധന നിയമവും ലോക്ഡൗൺ നിർദേശങ്ങളും ലംഘിച്ചതിനാണു കേസ്. സാമൂഹിക വ്യാപനം തടയാൻ ബാങ്ക് ഇടപാടുകൾ നിർത്തിവച്ച കർഫ്യൂ മേഖലയിലെ എടിഎമ്മുകളിൽ പോലും സാനിറ്റൈസർ കുപ്പികൾ കാലിയായിരുന്നുവെന്ന് എസ്പി പറഞ്ഞു.

Related Articles

Back to top button