IndiaLatest

ജമ്മുകശ്മീരിന് വീണ്ടും സംസ്ഥാന പദവി നല്‍കാന്‍ സാധ്യത

“Manju”

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് വീണ്ടും സംസ്ഥാന പദവി നല്‍കിയേക്കുമെന്ന് സൂചന. ന്യൂസ് 18 ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇക്കാര്യത്തില്‍ ജൂണ്‍ 24ന് നടക്കുന്ന കശ്മീരിലെ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ജമ്മുകശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി തിരികെ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തിയെന്നാണ് വാര്‍ത്തകള്‍.
2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിെന്‍റ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞത്. ആര്‍ട്ടിക്കള്‍ 370 പ്രകാരം കശ്മീരിന് ലഭിക്കുന്ന പ്രത്യേക അവകാശങ്ങളാണ് ഇല്ലാതാക്കിയത്. പിന്നീട് ജമ്മുകശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ജമ്മുകശ്മീരില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്.

Related Articles

Back to top button