InternationalLatest
എന്‍ ഐ എ സംഘം യുഎഇയിലേക്ക്
ശ്രീജ.എസ്
സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ സംഘം യു എ ഇ യിലേക്ക്. യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതിയായി. യുഎഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷണം നടത്തും. ഇക്കാര്യത്തില്‍ ഇന്ത്യ യുഎഇ സര്‍ക്കാരിന്റെ അനുമതി തേടുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ ഫരീദിനെയും, റബിന്‍സനെയും എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കുമെന്നും സൂചനയുണ്ട്. യുഎഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരുമായി ബന്ധമുള്ള ഇന്ത്യക്കാരേക്കുറിച്ചും അന്വേഷണം നടത്തും. ഇക്കാര്യത്തില്‍ യുഎഇയുടെ അനുമതി ആവശ്യമുണ്ട്. യുഎഇ സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.