IndiaLatest

മുംബൈയില്‍ സിറ്റി സെന്റര്‍ മാളില്‍ തീപിടുത്തം

“Manju”

ശ്രീജ.എസ്

മഹാരാഷ്ട്രയിലെ നാഗപാദ സിറ്റി സെന്‍ട്രല്‍ മാളില്‍ വന്‍ തീപിടിത്തം. മോര്‍ലാന്‍റ് റോഡിന് എതിര്‍വശത്തുള്ള അഞ്ചുനില വ്യാപാര സമുച്ചയത്തിലാണ് വ്യാഴാഴ്ച രാത്രിയില്‍ തീപിടിത്തമുണ്ടായത്. തീ അണക്കാനുള്ള ശ്രമം ഇപ്പോഴും പുരോഗമിക്കുന്നതായി അഗ്നിശമനസേന അറിയിച്ചു.

20 ഫയര്‍ എന്‍ജിനുകളോളം സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. ഇപ്പോഴും തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല . രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട് . ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button