KeralaLatestMalappuram

തപസ്യ കലാ – സാഹിത്യ വേദി രാമായണോത്സവം നാളെ മുതൽ

“Manju”
രാമായണോത്സവം

പി.വി.എസ്

മലപ്പുറം: തപസ്യ കലാ-സാഹിത്യവേദി മലപ്പുറം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ തപസ്യ സർഗ്ഗവേദി മലപ്പുറം വാട്സ് ആപ്പ് ഗ്രൂപ്പിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന രാമായണ പ്രഭാഷണ പരമ്പര ഒന്നാമത് തപസ്യ രാമായണോത്സവം – 2020 എന്ന പേരിൽ ആഗസ്റ്റ് 6 മുതൽ ആരംഭിക്കുന്നു. 6 ന് രാത്രി 7 മണിക്ക് പ്രശസ്ത സിനിമാ നടനും പ്രഭാഷകനുമായ നന്ദകിഷോർ പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ.സി.വി.സത്യനാഥൻ അധ്യക്ഷത വഹിക്കും. മണി എടപ്പാൾ, തിരൂർ ദിനേശ്, ടി.വി. സദാനന്ദൻ, സുധീർ പറൂർ, കൃഷ്ണകുമാർ പുല്ലൂരാൻ, കെ.ടി. ഭഗവൻ ദാസ് എന്നിവർ സംസാരിക്കും. രാത്രി 8 മണിക്ക് രാമായണത്തിന്റെ ചരിത്രാന്വേഷണം എന്ന വിഷയത്തിൽ തിരൂർ ദിനേശ് പ്രഭാഷണം നടത്തും. 7 ന് 8 മണിക്ക് രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങൾ എന്ന വിഷയത്തിൽ ശോഭ ടീച്ചർ പുറമണ്ണൂരും 8 ന് രാമായണവും ആരോഗ്യപരിപാലനവും എന്ന വിഷയത്തിൽ ഡോ. സി.വി.സത്യനാഥനും 9 ന് വിവിധ രാമായണങ്ങൾ എന്ന വിഷയത്തിൽ സുധീർ പറൂരും 10 ന് രാമായണവും ഭക്തി പ്രസ്ഥാനവും എന്ന വിഷയത്തിൽ ജയകൃഷ്ണൻ മാസ്റ്റർ കൊളത്തൂരും 11 ന് രാമായണ വിമർശനം വസ്തുതകൾ എന്ന വിഷയത്തിൽ സി.ടി. സുരേശൻ മാസ്റ്ററും 12 ന് രാമായണ പ്രചരണത്തിന്റെ വർത്തമാന കാലം എന്ന വിഷയത്തിൽ മണി എടപ്പാളും പ്രഭാഷണങ്ങൾ നടത്തും. വിജയൻകുമ്മറമ്പിൽ, കെ.പി.നാരായണൻ നമ്പൂതിരി, മനോജ് കൊണ്ടോട്ടി, സർവ്വം തിരൂർ എന്നിവരും ചടങ്ങിൽ സംസാരിക്കും.

Related Articles

Back to top button