IndiaLatest

കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി

“Manju”


ശ്രീജ.എസ്

ഡല്‍ഹി: കോവിഡ് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ അല്‍പ്പത്തരം കാണിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലൂടെയാണ് അദ്ദേഹം ഈ കാര്യം ഉന്നയിച്ചത്. കോംപ്ലിമെന്റ്, കണ്‍ഗ്രാജുലേഷന്‍സ് എന്നീ ഇംഗ്ലീഷ് വാക്കുകളെ കുറിച്ച്‌ അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളത്. കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കൊണ്ടു വരാവൂ എന്നാണ് ആദ്യം കേരളം കത്തിലൂടെ അറിയിച്ചത്. പിന്നീട് ഇത് നടപ്പിലാക്കാന്‍ സമയ പരിധി നീട്ടണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി. ഇതില്‍ നിന്നെല്ലാം പിന്നീട് പിന്മാറി. നേരത്തെ ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് പിന്‍മാറിയെന്ന കാര്യം ഗള്‍ഫിലെ അംബാസിഡര്‍മാരെ അറിയിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ കത്തിലൂടെ അറിയിച്ചത്.

Related Articles

Back to top button