AlappuzhaKeralaLatest

ആലപ്പുഴ ബൈപാസ് ഉദ്ഘാടനം;മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി

“Manju”

സിന്ധുമോൾ. ആർ

ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. മന്ത്രി തോമസ് ഐസക്, പി തിലോത്തമന്‍, എംപി മാരായ എ.എം ആരിഫ് , കെ.സി വേണുഗോപാല്‍ എന്നിവരുടെ പേരാണ് കേന്ദ്രം ഒഴിവാക്കിയത്.

എന്നാല്‍, ഇവരെ ഉദ്ഘാടന ചടങ്ങില്‍ ഉള്‍പ്പെടുത്തണമെന്ന് കാട്ടി സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഈ മാസം 28 നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നത്.

Related Articles

Back to top button