IndiaLatest

ഉത്തര്‍പ്രദേശില്‍ 3 കോടിയിലധികം ത്രിവര്‍ണ്ണ പതാകകള്‍ നിര്‍മ്മിച്ചു

“Manju”

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച്‌ യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ വിതരണം ചെയ്യാന്‍ നിര്‍മിച്ച ദേശീയപതാകകളുടെ എണ്ണം 3 കോടി കടന്നു. സംസ്ഥാനത്തെ 4.26 കോടി വീടുകളിലും 50 ലക്ഷം സര്‍ക്കാര്‍ ഓഫിസുകളിലും ഉയര്‍ത്തുന്നതിനുവേണ്ടിയാണ് ഇത് നിര്‍മിക്കുന്നത്.

4.76 കോടി ദേശീയ പതാക നിര്‍മിക്കാനാണ് പദ്ധതി. ഇതുവരെ 3.86 കോടി നിര്‍മിച്ചുകഴിഞ്ഞു. ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്റെ ഭാഗമായാണ് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തുന്നത്. ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് വഴി 2 കോടി ദേശീയപതാക പുറത്തിറക്കും. ബാക്കി 20,000 എന്‍ജിഓകളും സ്വകാര്യ തുന്നല്‍ യൂനിറ്റുകളും ചേര്‍ന്ന് നിര്‍മിക്കും. വനിതാ സ്വയംസഹായ സംഘങ്ങള്‍ 96 ലക്ഷം നിര്‍മിക്കും. ജില്ലാ തലത്തില്‍ 2.26 പതാകകള്‍ നിര്‍മിക്കും.

യു പി ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് 36 .4 ലക്ഷം പതാക നിര്‍മ്മിച്ചു. രാജ്യം വിപുലമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ യു പി സര്‍ക്കാര്‍ വ്യത്യസ്ത ആശയം മുന്നോട്ട് വെക്കുകയാണ്. ഇതിലൂടെ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്ക് വലിയ വരുമാനം ഉണ്ടാക്കാനും സാധിക്കുമെന്നും പറയുന്നു.

Related Articles

Back to top button