IndiaLatest

ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും പ്രധാനമന്ത്രിയുടെ പ്രയത്‌നവും ഇന്ത്യയെ ഉയരങ്ങളില്‍ എത്തിച്ചിരിക്കുന്നു; യോഗി ആദിത്യനാഥ്

“Manju”

ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും പ്രധാനമന്ത്രിയുടെ പ്രയത്‌നവും ഇന്ത്യയെ  ഉയരങ്ങളിൽ എത്തിച്ചിരിക്കുന്നു; യോഗി ആദിത്യനാഥ് | India|yogi adityanath|covid  ...

ശ്രീജ.എസ്

ലക്‌നൗ : രാജ്യത്ത് ആരംഭിച്ച വാക്‌സിനേഷന്‍ ഡ്രൈവിന് നേതൃത്വം വഹിച്ച പ്രധാനമന്ത്രിയോടും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരോടും നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ ചരിത്ര ദിനം രാജ്യത്തിന്റെ മുന്നേറ്റത്തിന് നിര്‍ണായകമായ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും പ്രധാനമന്ത്രിയുടെ പ്രയത്‌നവും ഇന്ന് ഇന്ത്യയെ ഉയരങ്ങളില്‍ എത്തിച്ചിരിക്കുകയാണ്. ഇതിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തിന് മുന്നില്‍ തെളിയിക്കപ്പെടും. പദ്ധതി രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകരാണ് ഇന്ന് വാക്സിന്‍ സ്വീകരിക്കുക. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ കുത്തിവെയ്പ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും ഒരു ദിവസം നൂറ് പേര്‍ക്ക് വാക്‌സിന്‍ നല്‍കും.

Related Articles

Back to top button