KeralaLatest

കോവിഡ് വാക്സിന്‍; രണ്ടാംഘട്ട പരീക്ഷണം ഓഗസ്റ്റ് ആറിന്

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി : പ്ലാസ്മിഡ് ഡി.‌എന്‍.‌എ. വാക്സിന്‍ ഒന്നാംഘട്ടം വിജയകരമായി പരീക്ഷിച്ചതോടെ രണ്ടാംഘട്ട പരീക്ഷണം ഓഗസ്റ്റ് ആറിന് ആരംഭിക്കാ൯ തയ്യാറായി സൈഡസ് കാഡില കമ്പനി. ”ഞങ്ങള്‍ ഇപ്പോള്‍ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുകയാണ് . വലിയൊരു ജനസംഖ്യ വാക്സിനുകള്‍ക്കായി കാത്തിരിക്കുകയാണ്” -സൈഡസ് കാഡില ചെയര്‍മാന്‍ പങ്കജ് ആര്‍. പട്ടേല്‍ വ്യക്തമാക്കി .

ഭാരത് ബയോടെക് കോവിഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചതായും എന്നാല്‍, വാക്സിന്‍ വികസിപ്പിക്കുന്നതിന് സമയമെടുക്കുമെന്നും ഐ.സി.എം.ആര്‍. മേധാവി ബല്‍റാം ഭാര്‍ഗവ പറഞ്ഞു. അതേസമയം ഫവിപിരാവിര്‍ കോവിഡ് മരുന്ന് വിപണിയിലിറക്കി.

ചെറിയ രീതില്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഉപയോഗിക്കാനായി ‘കോവിഹാള്‍ട്ട്’ എന്ന പേരില്‍ ഫവിപിരാവിര്‍ മരുന്ന് വിപണിയിലിറക്കി ലുപിന്‍ കമ്പനി . ഇന്ത്യയില്‍ ഒരു ടാബ്‌ലെറ്റിന് 49 രൂപയാണ് വില വരുന്നത്. അടിയന്തര ഉപയോഗത്തിനായി ഫവിപിരാവിറിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ.) അനുമതി ലഭിച്ചിട്ടുണ്ടെന്ന് ലുപിന്‍ അറിയിച്ചു .

Related Articles

Back to top button