KeralaLatest

മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിനുള്ളില്‍ കാട്ടുപന്നി പാഞ്ഞുകയറി; പരിഭ്രാന്തി

“Manju”

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിനുളളില്‍ കാട്ടുപന്നി കയറി. അത്യാഹിത വിഭാഗത്തിന്റെ സമീപത്തേക്കാണ് കാട്ടുപന്നി പാഞ്ഞുകയറിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കാഷ്വാലിറ്റിയില്‍ അടക്കം ഒടിയെത്തിയ കാട്ടുപന്നി പരിഭ്രാന്തി സൃഷ്ടിച്ചു. ആര്‍ക്കും അപകടമുണ്ടായിട്ടില്ല. സംഭവസമയം ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ഒടുവില്‍ സുരക്ഷാജീവനക്കാര്‍ കാട്ടുപന്നിയെ ഓടിച്ച് വിടുകയായിരുന്നു.

പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കാത്ത അത്യാഹിത വിഭാഗത്തില്‍ സംഭവസമയം ജീവനക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒടുവില്‍ സുരക്ഷാജീവനക്കാര്‍ തന്നെ കാട്ടുപന്നിയെ ഓടിച്ച് വിടുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ നിന്ന് മെഡിക്കല്‍ കോളേജിന്റെ ഒപി വഴിയാണ് കാട്ടുപന്നി പുറത്തേക്കിറങ്ങിയത്.

Related Articles

Back to top button