IndiaLatest

അസമില്‍ സംഘര്‍ഷം, സൈന്യം ഫ്ളാഗ് മാര്‍ച്ച്‌ നടത്തി

“Manju”

ശ്രീജ.എസ്

തേ​​​​​സ്പു​​​​​ര്‍:​​​ അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ല്‍ രാ​​​​​മ​​​​​ക്ഷേ​​​​​ത്ര​​​​​ത്തി​​​​​നു ത​​​​​റ​​​​​ക്ക​​​​​ല്ലി​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്ന് ബ​​​​​ജ്റം​​​​​ഗ​​​​​ദ​​​​​ള്‍ ന​​​​​ട​​​​​ത്തി​​​​​യ ബൈ​​​​​ക്ക് റാ​​​​​ലി​​​​​യി​​​​​ല്‍ സം​​​​​ഘ​​​​​ര്‍​​​​​ഷം. ആ​​​​​സാ​​​​​മി​​​​​ലെ സോ​​​​​നി​​​​​പ​​​​​ത് ജി​​​​​ല്ല​​​​​യി​​​​​ല്‍ ര​​​​​ണ്ടു വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ള്‍ ഏ​​​​​റ്റു​​​​​മു​​​​​ട്ടി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്ന് സൈ​​​​​ന്യം ഫ്ളാ​​​​​ഗ് മാ​​​​​ര്‍​​​​​ച്ച്‌ ന​​​​​ട​​​​​ത്തി.

സംഘര്‍ഷത്തില്‍ ഇരു ഭാഗത്തും നിന്നും 10 പേര്‍ക്ക് പരുക്കേറ്റു. എഡിജിപി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് സ്ഥലം സന്ദര്‍ശിച്ചു. ബൈക്കിലെത്തിയ പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വെക്കുകയും മുദ്രവാക്യം വിളിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് എഡിജിപി പറഞ്ഞു.

ജില്ലാഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ച്‌ തെലമാര പോലീസ് സ്‌റ്റേഷന് കീഴിലുള്ള പ്രദേശങ്ങളില്‍ അര്‍ധരാത്രി സൈന്യം ഫ്‌ളാഗ് മാര്‍ച്ച്‌ നടത്തിയതെന്ന് സോണിറ്റ്പൂര്‍ എഎസ് പി നുമല്‍ മഹാത്ത് പറഞ്ഞു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായും കഴിഞ്ഞ ദിവസം അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button