IndiaLatest

പതഞ്ജലിക്ക് പത്ത് ലക്ഷം രൂപ പിഴ

“Manju”

ശ്രീജ.എസ്

ദില്ലി: കൊറോണില്‍ കൊവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ബാബ രാംദേവിന്റെ പതഞ്ജലിക്ക് പിഴ. മദ്രാസ് ഹൈക്കോടതി പത്ത് ലക്ഷം രൂപയാണ് പിഴ ഈടാക്കായിത്. അഞ്ച് ലക്ഷം രൂപ വീതം അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും ഗവണ്‍മെന്റ് യോഗ ആന്‍ഡ് നാച്ചുറോപ്പതി മെഡിക്കല്‍ കോളജിനും പതഞ്ജലി നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

ജനങ്ങള്‍ക്കിടയില്‍ കൊവിഡ് ഉയര്‍ത്തിയിരിക്കുന്ന ഭീതി പതഞ്ജലി ചൂഷണം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മാത്രമാണ് പതഞ്ജലിയുടെ മരുന്നിന് സാധിക്കുന്നതെന്നും നിരീക്ഷിച്ചു.

അതേസമയം, മരുന്നിന് കൊറോണില്‍ എന്ന പേര് ഉപയോഗിക്കുന്നതും കോടതി വിലക്കി. പതഞ്ജലി കൊറോണില്‍ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ചെന്നൈ അടിസ്ഥാനമാക്കിയുള്ള അരുദ്ര എഞ്ചിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കോടതിയെ സമീപിച്ചത്.

Related Articles

Back to top button