Latest

പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ; വെടിയുതിർത്ത് ബിഎസ്എഫ്

“Manju”

ചണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ സാന്നിദ്ധ്യം. അമൃത്‌സറിലെ തെഹ്‌സിൽ അജ്‌നാലയിലാണ് അതിർത്തി കടന്ന് ഡ്രോൺ എത്തിയത്. ബിഎസ്എഫ് വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് തിരികെ പോയി.

രാവിലെയാണ് ഭൈനിയ അതിർത്തി ഔട്ട് പോസ്റ്റിന് സമീപം ഡ്രോൺ എത്തിയത്. ശബ്ദം കേട്ട് ബിഎസ്എഫ് ഔട്ട് പോസ്റ്റിന് സമീപം പരിശോധന നടത്തിയപ്പോഴാണ് ഡ്രോൺ കണ്ടത്. ഉടനെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് തിരികെ പോയി.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേന പരിശോധന നടത്തി. പാകിസ്താനിൽ നിന്നും ആയുധങ്ങളോ, ലഹരി വസ്തുക്കളോ കടത്താൻ ശ്രമിച്ച ഡ്രോൺ ആണ് ഇതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അടുത്തിടെയായി പഞ്ചാബിൽ അതിർത്തി കടന്ന് ഡ്രോൺ എത്തുന്നത് പതിവാണ്. കഴിഞ്ഞ മാസം മാരക ലഹരിവസ്തുക്കളുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് സംഘം വെടിവെച്ച് വീഴ്‌ത്തിയിരുന്നു.

Related Articles

Back to top button