IndiaLatest

വീട്ടില്‍ സൂക്ഷിച്ച നക്ഷത്ര ആമകളെ വനംവകുപ്പ് പിടികൂടി

“Manju”

വഡോദര: വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 14 നക്ഷത്ര ആമകളെ വനംവകുപ്പ് പിടികൂടി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വഡോദര റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവയെ കണ്ടെടുത്തത്. കൂടുകളില്‍ അടച്ചിട്ട നിലയിലായിരുന്നു ആമകുഞ്ഞുങ്ങള്‍.

വന്യജിവി സംരക്ഷണ നിയമപ്രകാരം വീട്ടുകാര്‍ക്കെതിരെ കേസെടുത്തു. അതേസമയം ജൂണ്‍ 14ന് ഉത്തര്‍ പ്രദേശിലെ മണിക്പൂരില്‍ സാകേത് എക്‌സ്പ്രസ്സില്‍ വച്ച്‌ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് 140 ആമകുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു.

Related Articles

Back to top button