IndiaLatest

യുപിഐ ഇടപാടുകളില്‍ സര്‍വ്വകാല റെക്കോര്‍ഡ്

“Manju”

ന്യൂഡല്‍ഹി: ഒക്ടോബറില്‍ രാജ്യത്തുടനീളമുള്ള ദീപാവലി ഉത്സവാഘോഷങ്ങള്‍ പൊടിപിടിച്ചതോടെ യുപിഐ ഇടപാടുകള്‍ സര്‍വകാല റെക്കോര്‍ഡിലെത്തി. 7 ബില്യണ്‍ രൂപയുടെ മൊത്തം ഇടപാടുകളാണ് ഒരു മാസത്തിനിടെ യുപിഐ മുഖേന നടന്നത്. മൊത്തം മൂല്യം 1.12 ലക്ഷം കോടി രൂപയാണ്.

ഒക്ടോബറില്‍ ഇടപാടുകളില്‍ 73 % വാര്‍ഷിക വര്‍ദ്ധനവ് രേഖപ്പെടുത്തി, മൂല്യത്തില്‍ 57%. കൂടുതല്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനായി ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നത് കൊണ്ട് യുപിഐ ഡിജിറ്റല്‍ പേമെന്റ് സവിധാനത്തിന് പ്രചാരം വര്‍ധിച്ചുവരികയാണ്.

നാഷണല്‍ പേമെന്‍റ്റ്സ് കോര്‍പറേഷന്‍ 2016 ല്‍ യുപിഐ ആരംഭിച്ച്‌ 2019 ഒക്ടോബറില്‍ ഒരു ശതകോടി ഇടപാടുകള്‍ പ്രോസസ്സ് ചെയ്തു. ഒക്ടോബര്‍ 2020 ല്‍ 2 ശതകോടി, പത്ത് മാസത്തിന് ശേഷം മാസത്തില്‍ 3 ശതകോടി ഇടപാടുകള്‍ നടത്താന്‍ സാധിച്ചു.

Related Articles

Back to top button