InternationalLatest

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ 225 രൂപ

“Manju”

ശ്രീജ.എസ്

പൂനെ : ഇന്ത്യയില്‍ നിര്‍മിയ്ക്കുന്ന ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്സിന് ഇന്ത്യയിലെ വില വെറും 225 രൂപ . മരുന്നിനെ കുറിച്ചും വിലയെ കുറിച്ചും വിശദാംശങ്ങള്‍ പുറത്തുവിട്ട് മരുന്ന് കമ്പനി. കോവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനിയായ പൂണെയിലെ സിറം ഇന്‍സ്റ്റിട്ട്യൂട്ടും ബില്ല് ആന്റ് മെലിന്‍ഡ ഗേറ്റസ് ഫൌണ്ടേഷനും തമ്മില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒപ്പുവച്ച കരാര്‍ പ്രകാരം വികസ്വര – അവികസിത രാജ്യങ്ങളില്‍ കുറഞ്ഞവിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കാനായി 150 മില്യണ്‍ ഡോളറിന്റെ സഹായം ബില്ല് ആന്റ് മെലിന്‍ഡ ഗേറ്റസ് ഫൌണ്ടേഷന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കുന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഡോസ് വാക്സിന് 3 ഡോളര്‍ ( ഏകദേശം 225 രൂപ ) മാത്രമേ ഈ രാജ്യങ്ങളില്‍ ചാര്‍ജ് ചെയ്യാന്‍ പാടുള്ളു എന്നതാണ് നിബന്ധന. ഒരു കാരണവശാലും വില 250 രൂപയില്‍ കൂടാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.

ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നല്‍കുന്ന ഈ ഫണ്ടിംഗ്, അന്താരാഷ്ട്ര വാക്സിന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ ഗവി വഴിയാകും വിതരണം ചെയ്യുക. വാക്സിന്‍ നിര്‍മ്മാണവും വിതരണവുമുള്‍പ്പെടെയാണ് ഈ ഫണ്ട് നല്കപ്പെടുക. വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ കുറഞ്ഞവിലയ്ക്ക് വാക്സിന്‍ ലഭ്യമാക്കാനാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. ഇതുമൂലം ഇന്ത്യയുള്‍പ്പെടെ ലോകത്തെ 92 രാജ്യങ്ങളില്‍ 3 ഡോളറിനു തുല്യമായ തുകയ്ക്കാകും വാക്‌സിന്‍ ലഭ്യമാക്കുന്നത്. ഇതിന്റെ യഥാര്‍ത്ഥ മാര്‍ക്കറ്റ് വില 1000 രൂപയോളം വരുമെന്നാണ് അനുമാനം. സിറം ഇന്‍സ്റ്റിട്യൂട്ട് നിര്‍മ്മിക്കുന്ന വാക്‌സിന്‍ 50 % ഇന്ത്യയ്ക്കുള്ളതാണ്.

Related Articles

Back to top button