KeralaLatest

ബീവറേജ് കോർപ്പറേഷന്റെ മദ്യം അപ്രത്യക്ഷമാവുന്നു..

“Manju”

സ്വന്തം ലേഖകൻ

ബീവറേജ് കോർപ്പറേഷന്റെ ഒളമറ്റത്തുള്ള വെയർ ഹൗസിൽ നിന്ന് രഹസ്യമായി മദ്യക്കടത്ത് തുടരുന്നു. ഇത് സംബന്ധിച്ച് വെയർ ഹൗസ് അധികൃതർ പൊലീസിൽ പരാതി നൽകി. വെയർ ഹൗസ് പ്രദേശത്ത് ലോഡുമായി കിടക്കുന്ന ലോറികളിൽ നിന്നാണ് മദ്യം രഹസ്യമായി കടത്തുന്നതെന്നാണ് വെയർ ഹൗസ് അധികൃതർ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.

ബെവ്‌കോയുടെ ഇടുക്കി ജില്ലയിലുള്ള 17 ഔട്ട് ലെറ്റുകളിലേക്കുള്ള ലോഡ് പൂർണ്ണമായും വിതരണം ചെയ്യുന്നത് ഒളമറ്റം വെയർ ഹൗസിൽ നിന്നാണ്. കൂടാതെ ഇടുക്കി, എറണാകുളം ഉൾപ്പടെയുള്ള ജില്ലകളിലെ ചില സ്വകാര്യ ബാറുകളിലേക്കുള്ള സ്റ്റോക്കും ഇവിടെ നിന്നാണ് കയറ്റി അയക്കുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്‌, ആന്ധ്ര, ബീഹാർ, ബാംഗ്ലൂർ, ഒറീസ, പോണ്ടിച്ചേരി തുടങ്ങി സംസ്ഥാനത്തിന് പുറമെയുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സ്റ്റോക്കുകളാണ് ഇവിടേക്ക് എത്തുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ജീവനക്കാർക്കും, തൊഴിലാളികൾക്കും എത്തിച്ചേരാൻ കഴിയാത്തതിനാൽ പുതിയ ലോഡ് ഇറക്കാൻ കഴിയാതെ വെയർ ഹൗസിന് പുറത്ത് ലോറികളിൽ തന്നെ കെട്ടി കിടക്കുകയാണ്. വെയർ ഹൗസ് നൽകിയ പരാതിയിൽ തൊടുപുഴ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button