IndiaLatest

വിജയവാഡയിലെ കോവിഡ് കേന്ദ്രത്തില്‍ തീപ്പിടുത്തം ; 7 പേര്‍ മരിച്ചു

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

വിജയവാഡ: വിജയവാഡയിലെ സ്വകാര്യ ആശുപത്രി ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ തീപിടുത്തമുണ്ടായി . കോവിഡ് -19 കെയര്‍ സെന്ററായി മാറിയ ഹോട്ടലില്‍ആണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ 7 പേര്‍ മരിച്ചു. സംഭവ സമയത്ത് 30 ഓളം കോവിഡ് -19 രോഗികള്‍ ചികിത്സയിലായിരുന്നു. പ്രാഥമിക കണക്കനുസരിച്ച്‌ ഇലക്‌ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടിത്തത്തിന് കാരണമാണെന്ന് പറയപ്പെടുന്നു.കോവിഡ് -19 രോഗികള്‍ക്ക് ചികിത്സയ്ക്കായി എലൂരു റോഡിലുള്ള സ്വര്‍ണ്ണ പാലസ് ഹോട്ടല്‍ കോവിഡ് കേന്ദ്രമാക്കി മാറ്റുകയായിരുന്നു.അഗ്നിശമന സേനയും ആംബുലന്‍സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Related Articles

Back to top button