KeralaLatestThrissur

തൃശ്ശൂർ ജില്ലയിൽ 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ: ജില്ലയിൽ 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 59 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 536 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2029 ആയി. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1476 ആണ്.
ഞായറാഴ്ച 23 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ട് കേസുകൾ ഉറവിടം അറിയാത്തതാണ്. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് ക്ലസ്റ്ററുകൾ മുഖേന രോഗം പകർന്നു. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ആറ്, പുത്തൻചിറ ക്ലസ്റ്റർ – 3, പട്ടാമ്പി ക്ലസ്റ്റർ – ഒന്ന്, മങ്കര ക്ലസ്റ്റർ -ഒന്ന്, ഇരിങ്ങാലക്കുട ജി എച്ച് ക്ലസ്റ്റർ – ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകർച്ച. മറ്റ് സമ്പർക്കം വഴി 4 പേർക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ സൗദിയിൽ നിന്നുവന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

1. ഇരിങ്ങാലക്കുട ക്ലസ്റ്റർ- ഇരിങ്ങാലക്കുട – 9 പെൺകുട്ടി.
2. ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ – 15 ആൺകുട്ടി.
3. ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ – 21 സ്ത്രീ.
4. ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ – 42 സ്ത്രീ.
5. ഇരിങ്ങാലക്കുട ക്ലസ്റ്റർ- അളഗപ്പനഗർ – 33 സ്ത്രീ.
6. ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ – 47 സ്ത്രീ.
7. മങ്കര ക്ലസ്റ്റർ- വടക്കാഞ്ചേരി – 4 മാസം ആൺകുട്ടി.
8. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ – 58 സ്ത്രീ.
9. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ -65 സ്ത്രീ.
10. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ -37 സ്ത്രീ.
11. ഇരിങ്ങാലക്കുട(ജി.എച്ച്) ക്ലസ്റ്റർ- വേളൂക്കര – 11 ആൺകുട്ടി.
12. പട്ടാമ്പി ക്ലസ്റ്റർ- പോർക്കുളം – 74 സ്ത്രീ.
13. സമ്പർക്കം- പടിയൂർ – 45 സ്ത്രീ.
14. സമ്പർക്കം- വേലൂര് – 41 പുരുഷൻ.
15. സമ്പർക്കം- കാട്ടാക്കാമ്പാൽ – 48 സ്ത്രീ.
16. സമ്പർക്കം- കാട്ടാക്കാമ്പാൽ – 53 പുരുഷൻ.
17. ഉറവിടമറിയാത്ത ചാവക്കാട് സ്വദേശി – 20 പുരുഷൻ.
18. ഉറവിടമറിയാത്ത അവണ്ണിശ്ശേരി സ്വദേശി – 36 സ്ത്രീ.
19. സൗദിയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി – 31 പുരുഷൻ.
20. ആരോഗ്യ പ്രവർത്തക – എളവളളി സ്വദേശി – 32 സ്ത്രീ.
21. ആരോഗ്യ പ്രവർത്തക – തോളൂർ സ്വദേശി – 41 സ്ത്രീ.
22. ആരോഗ്യ പ്രവർത്തക – തോളൂർ സ്വദേശി – 47 സ്ത്രീ.
23. ആരോഗ്യ പ്രവർത്തക – ചൂലിശ്ശേരി സ്വദേശി – 43 സ്ത്രീ.
24. ആരോഗ്യ പ്രവർത്തക – അടാട്ട് സ്വദേശി – 48 സ്ത്രീ.

Related Articles

Back to top button