KeralaLatest

ഭീതി ഒഴിയാതെ നാട്ടുകാര്‍; പടയപ്പ വീണ്ടും ജനവാസ മേഖലയില്‍

“Manju”

ഇടുക്കി: ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. ജനവാസ മേഖലയില്‍ കാട്ടാന പടയപ്പ കഴിഞ്ഞ ദിവസം തമ്പടിച്ചിരുന്നു. ദേവികുളം എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപമാണ് രാത്രിയില്‍ പടയപ്പ എത്തിയത്. രാത്രിയും പകലും ആര്‍ ആര്‍ ടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

അതേസമയം സിങ്ക്കണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം ഉണ്ടായി. സിങ്ക്കണ്ടം സെന്റ് തോമസ് പള്ളിയുടെ സംരക്ഷണവേലി ആന തകര്‍ത്തു. ഏലം കൃഷിയും കാട്ടാന നശിപ്പിച്ചു. മുറിവാലന്‍ കൊമ്പന്‍ ആണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നാണ് വനം വകുപ്പ് പറയുന്നത്. ഇതേ സമയം ചക്കകൊമ്പന്‍ തന്നെയാണ് മേഖലയില്‍ ആക്രമണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Articles

Back to top button