Uncategorized

കൊറോണ കേസുകള്‍ കുറയുന്നു

“Manju”

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ കേസുകള്‍ കുറയുന്നുതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 138 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 37 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്തെ മരണനിരക്കിലും വന്‍ കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരണനിരക്ക് 1.19 ശതമാനമായാണ് കുറഞ്ഞത്. രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 1,998 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 173 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തി നിരക്ക് 98.81 ശതമാനമായെന്നും മന്ത്രാലയം അറിയിച്ചു.

വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ കൊറോണ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ചൈന ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും യാത്ര ചെയ്യുന്നവര്‍ക്കും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 2021 ജനുവരിയില്‍ ആരംഭിച്ച കൊറോണ വാക്സിന്‍ യജ്ഞത്തില്‍ ഇതുവരെ 2,20,18,53,088 ഡോസുകളാണ് നല്‍കിയത്.

അതേസമയം, കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള വിജ്ഞാപനം ഒരു മാസത്തേക്ക് കൂടി പുതുക്കി. പൊതു സ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍, സാമൂഹിക കൂടിച്ചേരലുകള്‍, വാഹനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാമാണ് മാസ്‌ക് നിര്‍ബന്ധമാക്കുന്നത്. ജനുവരി 12-ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

 

Related Articles

Back to top button