IndiaLatest

ജമ്മു കശ്‍മീരിലെ തദ്ദേശവാസികളുടെ ഭൂമി സംരക്ഷിക്കും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ജമ്മുകാശ്മീര്‍ നിവാസികളുടെ ഭൂമി അവകാശങ്ങളെ സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റില്‍ പുതിയ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതിനു ശേഷം ജമ്മു കാശ്മീര്‍ നിവാസികളുടെ ഭൂമി അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളൊന്നും പ്രദേശത്ത് നടപ്പിലാക്കിയിട്ടില്ല. അതു കൊണ്ട് തന്നെ ജമ്മുകാശ്മീരിലെ ജനങ്ങള്‍ക്ക് തങ്ങളുടെ ഭൂമി കൈവിട്ടു പോകുമോയെന്ന ഭീതിയുണ്ട്. അതിനാലാണ്‌ അവരുടെ ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. പാര്‍ലമെന്റ് അവതരിപ്പിക്കാന്‍ പോകുന്ന ബില്ല് ജമ്മുകാശ്മീര്‍ നിവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതായിരിക്കുമെന്നാണ് സൂചനകള്‍.

Related Articles

Back to top button