IndiaKeralaLatest

കൊറോണ രോഗികളെ പരിചരിച്ച ഡോക്ടര്‍ വൈറസ് ബാധിച്ച്‌ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ശ്രീന​ഗര്‍: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍ നിരയില്‍ നിന്ന് പോരാടിയ ഡോക്ടര്‍ കൊവിഡ് രോഗം ബാധിച്ച്‌ മരിച്ചു. കശ്മീരിലെ ഡോ. മുഹമ്മദ് അഷ്‌റഫ് മിര്‍ ആണ് രോഗബാധയേറ്റ് മരിച്ചത്. കഴിഞ്ഞ നാല് മാസമായി കൊവിഡ് രോ​ഗികളെ ചികിത്സിക്കുന്നതില്‍ മുന്‍ നിരയില്‍ നിന്നയാളാണ് അഷ്‌റഫ്.

അഷ്‌റഫിന്റെ പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ശ്രീനഗറിലെ ഷേര്‍ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

Related Articles

Back to top button