IndiaLatest

ലഖിംപുര്‍ ഖേരി :45 ലക്ഷം വീതം നഷ്ടപരിഹാരം

“Manju”

ലഖിംപുര്‍ ഖേരി : ലഖിംപുര്‍ ഖേരിയഇല്‍ കര്‍ഷകര്‍ക്കു നേര്‍ക്കുണ്ടായ ആ്രകമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച്‌ ഉത്തര്‍പ്രദേശ സര്‍ക്കാര്‍. കര്‍ഷകരുടെ പരാതിയില്‍ കേസെടുത്തതായും സര്‍ക്കാര്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മരിച്ച നാലു കര്‍ഷകരുടെയും കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഭാരതീകയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത്, എ.ഡി.ജി.പി പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. ഹൈക്കോടതിയില്‍ നിന്നുള്ള റിട്ടയേര്‍ഡ് ജഡ്ജി ആയിരിക്കും കമ്മീഷന്‍ അധ്യക്ഷന്‍. സുപ്രീം കോടതി സിറ്റിംഗ് ജഡ്ജി വേണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം.
കര്‍ഷകരുടെ പരാതിയില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും എ.ഡി.ജി.പി അറിയിച്ചു.
മേഖലയില്‍ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനാല്‍ പ്രദേശം സന്ദര്‍ശിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാക്കളെ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. എന്നാല്‍ കര്‍ഷക യൂണിയനുകളുടെ അംഗങ്ങളെ സന്ദര്‍ശനത്തില്‍ നിന്ന് വിലക്കിയിട്ടില്ല.
അപകടത്തില്‍ ഒരു പ്രദേശിക മാധ്യമപ്രവര്‍ത്തകന്‍ അടക്കം 9 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭയന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്ര തേനി അടക്കമുള്ളവരാണ് കര്‍ഷകരുടെ പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്. ആശിഷ് മിശ്ര അടക്കം 14 പേര്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, കലാപം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

Related Articles

Back to top button