IndiaKeralaLatest

ഗൃഹപ്രവേശനത്തിന് മരിച്ചുപോയ ഭാര്യയുടെ പ്രതിമ സ്ഥാപിച്ച്‌ കര്‍ണാടക സ്വദേശി

“Manju”

സിന്ധുമോള്‍ ആര്‍

ഗൃഹപ്രവേശനത്തിന് മരിച്ചുപോയ ഭാര്യയുടെ പ്രതിമ സ്ഥാപിച്ച്‌ കര്‍ണാടക സ്വദേശി. നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയിലുള്ള ഒരു വ്യവസായി ചെയ്തത് കേട്ടാല്‍ ആരുമൊന്ന് അതിശയിച്ചുപോകും. മരിച്ചു പോയ ഭാര്യയുടെ ഓര്‍മക്കായി പ്രിയതമയുടെ ഒരു പ്രതിമ തന്നെ സ്ഥാപിച്ചിരിക്കുകയാണ് കര്‍ണാടക കൊപ്പാള്‍ സ്വദേശിയായ ശ്രീനിവാസ മൂര്‍ത്തി. ആഗസ്ത് 8നായിരുന്നു മൂര്‍ത്തിയുടെ പുതിയതായി പണി കഴിപ്പിച്ച വീടിന്റെ ഗൃഹപ്രവേശം. ചടങ്ങിനെത്തിയവരെല്ലാം അതിശയിച്ചുപോയി. വീടിനകത്ത് അതാ സെറ്റിയില്‍ പിങ്ക് സാരിയും ആഭരണങ്ങളും അണിഞ്ഞ് ചിരിയോടെ ഇരിക്കുന്നു മൂര്‍ത്തിയുടെ ഭാര്യ മാധവി. മൂന്ന് വര്‍ഷം മുന്‍പ് കാറപകടത്തില്‍ മരിച്ചുപോയ മാധവി എങ്ങിനെ ഇവിടെയെത്തിയെന്നായി എല്ലാവരുടെയും ചിന്ത. ഭാര്യയോടുള്ള സ്നേഹത്താല്‍ അവരുടെ ഒരു പൂര്‍ണ്ണകായ പ്രതിമ തന്നെ മൂര്‍ത്തി നിര്‍മ്മിച്ചുവെന്ന് പിന്നീടാണ് അതിഥികള്‍ അറിയുന്നത്. മാധവിയുമായി അത്ര സാമ്യമാണ് പ്രതിമക്ക്.

ഭാര്യയുടെ ഓര്‍മക്കായി എന്തെങ്കിലും ചെയ്യണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് രണ്ട് പെണ്‍മക്കള്‍ക്കൊപ്പം തിരുപ്പതിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കോലാര്‍ ഹൈവേയില്‍ വച്ചായിരുന്നു അപകടം നടന്നത്. അമിത വേഗത്തില്‍ വന്ന ട്രക്കിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച്‌ തന്നെ മാധവി മരിക്കുകയും ചെയ്തു. പെണ്‍മക്കള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മാധവിയുടെ വിയോഗം കുടുംബത്തെ ആകെ തകര്‍ത്തുകളഞ്ഞു. ഒരു ബംഗ്ലാവ് സ്വന്തമാക്കുകയെന്നത് മാധവിയുടെ വലിയ ആഗ്രഹമായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ബംഗ്ലാവ് പണിയാന്‍ മൂര്‍ത്തി തീരുമാനിക്കുന്നത്.

ഇരുപത്തിയഞ്ചോളം ആര്‍കിടെക്ടുമാരെ കണ്ട് ഭാര്യയുടെ ഓര്‍മക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂര്‍ത്തിക്ക് സംതൃപ്തിക്ക് നല്‍കുന്ന ആശയമൊന്നും കിട്ടിയില്ല. ഒരു വര്‍ഷം മുന്‍പ് ബിസിനസ് ആവശ്യങ്ങള്‍ക്കായി ലഡാക്ക് സന്ദര്‍ശിക്കുമ്പോഴാണ് മഹേഷ് രംഗനാദവരു എന്ന ആര്‍ക്കിടെക്റ്റിനെ കണ്ടുമുട്ടുന്നത്. മഹേഷാണ് പുതിയ വീട്ടിലെ ലിവിംഗ് റൂമില്‍ ഭാര്യയുടെ ഒരു പ്രതിമ വച്ചാലോ എന്ന ആശയം മുന്നോട്ട് വച്ചത്.

പിന്നീട് ബംഗളൂരു നഗരത്തിലെ പ്രമുഖ ടോയ് നിര്‍മ്മാതാക്കളായ ഗോംബെ മാനെ സര്‍വീസിനെ സമീപിക്കുകയും മൂര്‍ത്തിയുടെ ആഗ്രഹം അവര്‍ പൂര്‍ത്തീകരിക്കുകയുമായിരുന്നു. ജൂലൈയിലാണ് മൂര്‍ത്തിയുടെ സ്വപ്നഗൃഹത്തിന്റെ പണി പൂര്‍ത്തിയായത്. ഗൃഹപ്രവേശനത്തിന് വന്നവര്‍ പുതിയ വീടിനെക്കാള്‍ അവിടെ മാധവിയെ കണ്ടപ്പോഴാണ് അതിശയിച്ചതെന്ന് മൂര്‍ത്തി പറയുന്നു.

Related Articles

Back to top button