ഐസായി മാറിയ അരുവി
സ്‌ക്വാമിഷില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിനെ അമ്പരപ്പിക്കുന്നത്.

തണുപ്പിന്റെ കാലമാണ് ഡിസംബര്‍-ജനുവരി മാസങ്ങള്‍. മഞ്ഞുകാലം നമുക്കെല്ലാം ഏറെ പ്രിയപ്പെട്ടതുമാണ്. തണുത്തുറഞ്ഞ കാനഡയിലെ സ്‌ക്വാമിഷില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിനെ അമ്പരപ്പിക്കുന്നത്.
അത്യപൂര്‍വ്വ പ്രതിഭാസമാണ് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിരിക്കുന്നത്. മഞ്ഞ് മൂടിയ പ്രദേശത്ത് കൂടി ഒഴുകുന്ന അരുവി നിമിഷനേരം കൊണ്ട് മഞ്ഞായി മാറുന്ന ഒരു വീഡിയോയാണിത്. നമ്മുടെ കണ്‍മുന്നില്‍ നിന്നാണ് അരുവി അപ്രത്യക്ഷമാകുന്നത്.
An example of rarely seen Frazil Ice from Shannon Falls in Squamish, BC yesterday morning. The stream disappears instantly before your eyes. @spann @JimCantore @stormchasernick @SeattleWXGuy pic.twitter.com/QmSbLIKNfC
— Brad Atchison (@Brad604) December 29, 2021
ഈ വീഡിയോ സത്യമാണൊ എന്ന് പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകം എട്ട് ലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈ വീഡിയോ കണ്ടത്. ഇങ്ങനെ ഒരു പ്രതിഭാസം ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നും, ഇത് വളരെ അപൂര്‍വ്വമായ ദൃശ്യമാണെന്നും വീഡിയോ കണ്ടവര്‍ പറയുന്നു.