KeralaLatest

സംസ്ഥാനത്തേക്കുള്ള മടക്കം :കളിയിക്കാവിളയിൽ അനിശ്ചിതത്വം

“Manju”

ശശീന്ദ്ര ദേവ് കെ

മറ്റ് സംസ്ഥാനങ്ങളിൽ അകപ്പെട്ടുപോയ മലയാളികളെ സംസ്ഥാനത്തേക്ക് എത്തിക്കുന്നതിനായി ഒരുക്കിയ സംവിധാനങ്ങളിൽ അനിശ്ചിതത്വം തുടരുന്നു. നോർക്ക അനുവദിച്ച പാസുമായി സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ എത്തിയ മലയാളികളുടെ സംഘത്തെ അതിർത്തി ചെക്ക് പോസ്റ്റിൽ തമിഴ്നാട് പോലീസ് തടഞ്ഞു.

കേരളത്തിലേക്ക് കടക്കുന്നതിനായി എത്തിയവർക്ക് കന്യാകുമാരി കളക്ടറുടെ പാസ്സില്ല എന്ന കാരണത്താലാണ് തമിഴ്നാട് അധികൃതർ യാത്രക്കാരെ തടഞ്ഞത്. കന്യാകുമാരി കളക്ടറുടെ പാസിനായി പലരും അപേക്ഷ നൽകിയിരുന്നു എങ്കിലും ഓൺലൈൻ സംവിധാനത്തിന് അപര്യാപ്തതമൂലം അനുവദിച്ചിരുന്നില്ല. ബാംഗ്ലൂരിൽ നിന്ന് തമിഴ്നാട് വഴി തെളിയിക്കാൻ നിലയിലെത്തിയ ഇവരോട് മറ്റുജില്ലകളിൽ ഒരിടത്തും തന്നെ തമിഴ്നാട്ടിലേക്കുള്ള പാസ് ചോദിച്ചിരുന്നില്ല യാത്രക്കാർ പറഞ്ഞു. കുട്ടികളും വയോധികരും അടങ്ങുന്ന യാത്രാസംഘങ്ങൾ പൊരിവെയിലിൽ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ആറു മണിക്കൂറോളം ദുരിതം അനുഭവിച്ചു.

തിരുവനന്തപുരം ജില്ലാ കളക്ടറും പാറശാല എംഎൽഎ സി കെ ഹരീന്ദ്രനും കന്യാകുമാരി ജില്ലാ കളക്ടർ, കിള്ളിയൂർ എംഎൽഎ രാജേഷ് കുമാർ, കുളച്ചൽ എംഎൽഎ പ്രിൻസ് എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അതിർത്തിയിൽ എത്തിയ സംഘങ്ങളെ കേരളത്തിലേക്ക് കടത്തിവിടാൻ തമിഴ്നാട് പൊലീസ് തയ്യാറായത്.

Related Articles

Back to top button