KeralaLatest

എല്‍ഡിഎഫ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക പുറത്തിറക്കി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: എല്‍ഡിഎഫ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്തെ ‘മാതൃകാ മഹാനഗര’മാക്കാനുള്ള 37 കര്‍മപദ്ധതികളാണ് പ്രകടന പത്രികയിലുള്ളത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എല്‍ഡിഎഫ്‌ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി വി ശിവന്‍കുട്ടി, പ്രസിഡന്റ്‌ വി പി ഉണ്ണിക്കൃഷ്‌ണന്‍, ആര്‍ സതീഷ്‌കുമാര്‍, എം എം മാഹീന്‍, പി ശാര്‍ങധരന്‍, തമ്ബാനൂര്‍ രാജീവ്‌, മലയിന്‍കീഴ്‌ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പത്രിക പ്രകാശനം ചെയ്തു. നഗരത്തില്‍ ഭവനരഹിതരായി അവശേഷിക്കുന്ന എല്ലാവര്‍ക്കും വീട്‌, മരക്കുന്നം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ച്‌ കുടിവെള്ള വിതരണ സംവിധാനം പരിഷ്‌കരിക്കും, ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യം മുടക്കമില്ലാതെ നല്‍കും, വയോജന, ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ പദ്ധതികള്‍, വലിയതുറയില്‍ ആധുനിക മത്സ്യമാര്‍ക്കറ്റ്‌. മത്സ്യത്തൊഴിലാളി സ്‌ത്രീകള്‍ക്ക്‌ കോള്‍ഡ്‌ സ്‌റ്റോറേജ്‌ ഉള്‍പ്പെടെയുള്ള സഹായം. കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ പ്രതിഭതീരം പദ്ധതി.

മത്സ്യത്തൊഴിലാളികള്‍ക്ക്‌ പ്രത്യേക പഞ്ഞമാസ പദ്ധതി,സ്‌റ്റാച്യൂ, തമ്പാനൂര്‍, കിഴക്കോട്ട എന്നിവിടങ്ങളില്‍ ആകാശപാത. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ്‌. തിരക്കുള്ള ജങ്‌ഷനില്‍ എസ്‌കലേറ്ററോടുകൂടിയ മേല്‍പ്പാലങ്ങള്‍, മലയോര തീരദേശ ഹൈവേ, ദേശീയപാതവികസനം, കെ ഫോണ്‍ തുടങ്ങി സമ​ഗ്ര മേഖലയിലും വികസനം വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

Related Articles

Back to top button