InternationalLatest

ഓസീസിനെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം

“Manju”

ട്വിസ്റ്റുകൾക്കൊടുവിൽ ഗംഭീര ക്ളൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ, ഗാബയിൽ ചരിത്ര വിജയം- പരമ്പര | India|Cricket|australia|rohit sharma

ശ്രീജ.എസ്

ബ്രി​സ്ബെ​യ്ന്‍: ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തില്‍ ടീം ഇന്ത്യയ്ക്ക് ചരിത്ര വിജയം. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യന്‍ ടീം. ഇതോടെ ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യ. ആവേശം അവസാനനിമിഷം വരെ നിലനിന്ന കളിയില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തരിപ്പണമാക്കിയത്.

328 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കി.ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ, രണ്ടാം ടെസ്റ്റും നാലാം ടെസ്റ്റും സ്വന്തമാക്കിയാണ് പരമ്പര നേടിയത്. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോള്‍ ഇന്ത്യ മുട്ടുകുത്തുമോയെന്ന് വരെ തോന്നിപ്പിച്ചു.

ശു​ഭ്മാ​ന്‍ ഗി​ല്‍ (91), റി​ഷ​ഭ് പ​ന്ത് (പു​റ​ത്താ​കാ​തെ 89), ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര (56) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് അ​വി​ശ്വ​സി​നീ​യ ജ​യം സ​മ്മാ​നി​ച്ച​ത്. ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഋഷഭ് പന്തിന്റെ ഇന്നിങ്സ് (138 പന്തില്‍ പുറത്താകാതെ 89) ഇന്ത്യയെ ക്ളൈമാക്സില്‍ എത്തിച്ചു. പന്ത് തന്നെയാണ് കളിയിലെ മിന്നും താരവും.

റി​ഷ​ഭ് പ​ന്താ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്‌. പ​രമ്പ​ര​യി​ല്‍ 21 വി​ക്ക​റ്റു​ക​ള്‍ നേ​ടി​യ പേ​സ​ര്‍ പാ​റ്റ് ക​മ്മി​ന്‍​സി​നാ​ണ് മാ​ന്‍ ഓ​ഫ് ദ ​സീ​രീ​സ്. 1988 ന് ശേഷം ആദ്യമായാണ് ഓസീസ് ഗബ്ബയില്‍ തോല്‍ക്കുന്നത്. അതായത് 32 വര്‍ഷത്തെ ചരിത്രമാണ് ഇന്ത്യയ്ക്കായ് വഴിമാറിയത്.

Related Articles

Back to top button