IndiaKeralaLatest

പെട്ടിമുടി ദുരന്തം: മരണസംഖ്യ 55 ആയി

“Manju”

സിന്ധുമോള്‍ ആര്‍

രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. പെട്ടിമുടിയാര്‍ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചില്‍ പുരോഗമിക്കുന്നത്.

അപകട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പെട്ടിമുടിയാറിലെ ഗ്രേവല്‍ ബാങ്കില്‍ നിന്നാണ് ഇന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സ്ഥലത്ത് കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ തങ്ങിനില്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ തിരച്ചില്‍ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഗ്രേവല്‍ ബാങ്കില്‍ പുഴക്ക് കുറുകെ താത്കാലിക പാലം നിര്‍മിച്ചാണ് തിരച്ചില്‍. ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചിലും തുടരുന്നുണ്ട്. 9 കുട്ടികള്‍ അടക്കം 17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

Related Articles

Back to top button