KeralaKozhikodeLatest

‘സ്ത്രീകളും വായനയും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി

“Manju”

വി.എം.സുരേഷ് കുമാർ

വടകര: വടകര താലൂക്കിലെ പ്രമുഖ ലൈബ്രറിയായ കുറുന്തോടിയിലെ തുഞ്ചൻ സ്മാരക ലൈബ്രറി വായന പക്ഷാചരണം സംഘടിപ്പിച്ചു. പുസ്തക പരിചയം , കാവ്യാഞ്ജലി , പ്രഭാഷണം , ബഷീർ അനുസ്മരണം , വിവിധ കലാ-സാഹിത്യ മത്സരങ്ങൾ എന്നിവ നടന്നു. പ്രസിദ്ധ സാഹിത്യ നിരൂപകൻ പ്രൊഫ.കെ.വി.സജയ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.

‘സ്ത്രീകളും വായനയും’ എന്ന വിഷയത്തിൽ വടകര ശാന്തിഗിരി ആശ്രമം മാതൃമണ്ഡലം പ്രവർത്തക ശ്രീമതി. സുനിഷ എളമ്പിലാട് ഓൺലൈൻ പ്രഭാഷണം നടത്തി. 60 വർഷം പൂർത്തിയായ തുഞ്ചൻ സ്മാരക ലൈബ്രറിക്ക് നെഹ്രു യുവകേന്ദ്ര യുടെ ഏറ്റവും മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button