KeralaLatest

ബലി പെരുന്നാള്‍ ജൂലൈ 10 ന്

“Manju”

കോഴിക്കോട്: ബലി പെരുന്നാള്‍ ജൂലൈ 10 ന് ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മറ്റി (മുജാഹിദ്) യുടെ അറിയിപ്പ്. ജൂലൈ 10 ഞായറാഴ്ചയാകും ഇത്തവണത്തെ ബലി പെരുന്നാളെന്ന് കേരള ഹിലാല്‍ കമ്മറ്റി (മുജാഹിദ്) അധ്യക്ഷന്‍ അബ്ദുള്ള കോയ മദനിയാണ് അറിയിച്ചത്. അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈ ഒന്‍പതിനാണ് ബലി പെരുന്നാള്‍.

സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ഇന്നലെ ദൃശ്യമായിരുന്നു. ഇതോടെയാണ് ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിനാണെന്ന് ഉറപ്പായത്. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈര്‍ എന്ന സ്ഥലത്താണ് ഇന്നലെ മാസപ്പിറവി ദൃശ്യമായത്.

ഹിജ്റ കലണ്ടറിലെ അവസാന മാസമായ ദുല്‍ഖഅ്ദ് ഇന്നലെ (ജൂണ്‍ – 29) അവസാനിക്കുകയും ദുല്‍ഹജ്ജ് മാസം ഇന്ന് (ജൂണ്‍ – 30) തുടങ്ങുകയും ചെയ്യ്തു. അറബി മാസം ദുല്‍ഹജ്ജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്‍തിരുന്നു.

Related Articles

Back to top button