IndiaKeralaLatest

അന്ധയായ സ്​ത്രീക്ക്​ യാത്ര നിഷേധിച്ചു,ഊബര്‍ നല്‍കേണ്ടത്​ ഏഴ്​ കോടി

“Manju”

അന്ധയായ സ്​ത്രീക്കും അവരുടെ വളര്‍ത്തുനായക്കും യാത്ര നിഷേധിച്ചതിന്​ പ്രമുഖ റൈഡ്​ ഷെയര്‍ ആപ്പായ ഊബറിന്​ 1.1 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (7.33 കോടി രൂപ) പിഴ. ഊബറിന്‍റെ ഡ്രൈവര്‍മാര്‍ സ്​ത്രീയോട്​​ പല ദിവസങ്ങളിലായി 14 തവണയാണ്​ വിവേചനം കാട്ടിയതെന്ന്​ കേസിന്‍റെ മധ്യസ്ഥന്‍ ചൂണ്ടിക്കാട്ടി. ലിസ ഇര്‍വിങ്​ എന്ന കാലിഫോര്‍ണിയ സ്വദേശിനിയാണ്​ 2016 മുതല്‍ 2018 വരെ പലതവണയായി ഊബറില്‍ തനിക്ക്​ യാ​ത്ര നിഷേധിച്ചെന്നും ഡ്രൈവര്‍മാര്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ച്‌​ അധിക്ഷേപിച്ചെന്നും കാട്ടി പരാതി നല്‍കിയത്​.

തന്നെ അവര്‍ നിന്ദിച്ചെന്നും അപമാനിമെന്നും ലിസ ആരോപിച്ചു. താന്‍ വിവേചനം നേരിട്ടതായും നാണംകെടുത്തപ്പെട്ടതായും അതിനാല്‍, ദേശ്യവും നിരാശയും തോന്നിയതായും ഒരു വീഡിയോ പ്രസ്താവനയില്‍ ലിസ തുറന്നടിച്ചുഒരു ഡ്രൈവറുടെ പെരുമാറ്റം തന്നെ പേടിപ്പെടുത്തുകയും താന്‍ സുരക്ഷിതയല്ലെന്ന്​ തോന്നിപ്പിക്കുകയും ചെയ്​തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലിസ ഇര്‍വിങ്ങിന്​ 324,000 ഡോളര്‍ നഷ്ടപരിഹാരവും അറ്റോര്‍ണി ഫീസും കോടതി ചെലവുകളിലേക്കുമായി 800,000 ഡോളറില്‍ കൂടുതലും ലഭിച്ചുവെന്ന് അവരുടെ അഭിഭാഷകര്‍ വെളിപ്പെടുത്തി.

ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റത്തിനും നിയമലംഘനത്തിനും അമേരിക്കയിലെ വികലാംഗ നിയമത്തിന്‍റെ (.‌ഡി.‌) കീഴില്‍ തങ്ങളെ ഉത്തരവാദികളാക്കരുതെന്ന ഊബറിന്‍റെ വാദം മധ്യസ്ഥന്‍​ തള്ളി. ഡ്രൈവര്‍മാരുമായുള്ള കരാര്‍ ബന്ധത്തിന്‍റെ ഫലമായി ഊബര്‍ എ‌.ഡി‌.എയ്ക്ക് വിധേയമാണെന്നാണ്​ അദ്ദേഹം വ്യക്​തമാക്കിയത്​. അതേസമയം, തങ്ങള്‍ക്കെതിരായ വിധിയോട്​ വിയോജിക്കുന്നുവെന്നും വഴികാട്ടുന്നതടക്കമുള്ള സേവനങ്ങള്‍ ചെയ്യുന്ന​ വളര്‍ത്തുമൃഗങ്ങളുമായി വരുന്നവര്‍ക്ക്​ യാത്ര നിഷേധിക്കുന്ന ഡ്രൈവര്‍മാരെ തങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിലക്കുന്നുണ്ടെന്നും ഊബറിന്‍റെ വക്താവ് വിശദീകരിച്ചു

Related Articles

Back to top button