LatestSports

ക്രിക്കറ്റ് തിരിച്ചുവരുന്നു; ഇംഗ്ലണ്ട്-വിന്‍ഡീസ് പോരാട്ടം നാളെ

“Manju”

സിന്ധുമോള്‍ ആര്‍

 

ലണ്ടന്‍: രാജ്യാന്തര ക്രിക്കറ്റ് തിരിച്ചുവരുന്നു. ഇംഗ്ലണ്ട്-വിന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ സതാപംറ്റണില്‍ ആരംഭിക്കും. കൊറോണ മഹാമാരിയെ തുടര്‍ന്ന് 117 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രങ്ങളോടെയാണ് മത്സരം നടത്തുന്നത്. കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം ഉണ്ടാകില്ല. സ്ഥിരം ക്യാപ്റ്റന് പകരം ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സാണ് ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിക്കുക. ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ക്യാപ്റ്റന്‍. വംശീയതക്കെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇംഗ്ലണ്ടിന്റെയും വിന്‍ഡീസിന്റെയും കളിക്കാര്‍ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ എന്ന ലോഗോ പതിപ്പിച്ച ജേഴ്‌സി ധരിച്ചാണ് കളിക്കളത്തില്‍ ഇറങ്ങുക.

ഇംഗ്ലണ്ടിന്റെ പരിചയ സമ്പന്നനായ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയേക്കും. പേസര്‍മാരായ ജോഫ്ര ആര്‍ച്ചര്‍ക്കും മാര്‍ക്ക് വുഡിനും ജെയിംസ് ആന്‍ഡേഴ്‌സണൊപ്പം കളിക്കാന്‍ അവസരം ഒരുക്കുന്നതിനായി സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒഴിവാക്കുന്നതെന്ന് ദ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റുവര്‍ട്ടിനെ ഒഴിവാക്കപ്പെടുകയാണെങ്കില്‍ എട്ട് വര്‍ഷത്തിനുശേഷം ഇതാദ്യമായിട്ടായിരിക്കും ബ്രോഡിന് നാട്ടില്‍ ഒരു ടെസ്റ്റ് നഷ്ടപ്പെടുക. 2012 ല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഒഴിവാക്കപ്പെടതിനുശേഷം ബ്രോഡിന് ഇതുവരെ ഒറ്റ ഹോം ടെസ്റ്റും നഷ്ടപ്പെട്ടിട്ടില്ല. ടീമിലെ ഏക സ്പിന്നറായ ഡോം ബെസിന് അവസാന ഇലവനില്‍ സ്ഥാനം ലഭിക്കുമെന്നാണ് സൂചന.

Related Articles

Back to top button