KeralaLatest

ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

“Manju”

സിന്ധുമോള്‍ ആര്‍

സ്വര്‍ണവില വീണ്ടും കൂടുന്നു. സ്വര്‍ണവില ഗ്രാമിന് 35 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 4935 ആയി. ഒരു പവന്‍ സ്വര്‍ണത്തിന് 39480 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ നാല് ദിവസംകൊണ്ട് സ്വര്‍ണവില പവന് 2,800 രൂപ കുറഞ്ഞിരുന്നു.

നാല്‍പത്തിയൊന്നായിരം കടന്ന സ്വ‍ര്‍ണവില കഴിഞ്ഞ ദിവസങ്ങളിലായി താഴോട്ടായിരുന്നു. തുടര്‍ച്ചയായി കയറി കൊണ്ടിരുന്ന വിലയാണ് തിങ്കളാഴ്ച മുതല്‍ ഇടിവു രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 800 രൂപ കുറഞ്ഞപ്പോള്‍ ഇന്നലെ മാത്രമായി 1600 രൂപയാണ് പവന് കുറഞ്ഞത്.

Related Articles

Back to top button